നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പോഹ് ഫാംഗ് ചിയ

പുതു വർഷം, പുതിയ മുൻഗണനകൾ

ഞാൻ എപ്പോഴും സെല്ലോ എങ്ങനെ കളിക്കാമെന്നുള്ളത്  പഠിക്കണമെന്നു  ആഗ്രഹിച്ചിരുന്നു. എന്നാൽ എനിയ്ക്ക് എന്റെ പേര് ക്ലാസ്സിൽ ചേർക്കുവാനുള്ള സമയം ഒരിയ്ക്കലും കണ്ടെത്താനായില്ല. അല്ലെങ്കിൽ, ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അതിനായി സമയം കണ്ടത്താനായില്ല. സ്വർഗ്ഗത്തിൽ എനിയ്ക്കു  ചിലപ്പോൾ ആ ഉപകരണം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്യം നേടാൻ സാധിക്കും എന്നു ഞാൻ കരുതി. അങ്ങനെയിരിക്കെ, ഇപ്പോൾ ദൈവം തന്നെ സേവിപ്പാനെന്നെ വിളിച്ചതിനെന്റെ സമയം  നിശ്ചിത രീതിയിൽ ഉപയോഗിക്കുവാൻ ഞാൻ ആഗ്രഹിച്ചു.

ജീവിതം  അല്പകാലം മാത്രം, അതുകൊണ്ട് ഈ ഭൂമിയിലുള്ള നമ്മുടെ ജീവിത കാലയളവ് നമ്മിൽനിന്ന് വഴുതി മാറും മുമ്പ്  നന്നായി വിനിയോഗിപ്പാനുള്ള സമ്മർദ്ദം നാം എപ്പോഴും അനുഭവിയ്ക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അതർത്ഥമാക്കുന്നത് എന്താകുന്നു?

ശലോമോൻ രാജാവ്  ജീവിതത്തിന്റെ അർത്ഥത്തെ അവലോകനം ചെയ്തുകൊണ്ട്,  രണ്ട് ശുപാർശകൾ നിർദ്ദേശിച്ചു . ഒന്നാമത്, നമുക്ക് ദൈവം ജീവിതത്തിൽ അനുഭവിപ്പാനനുവദിച്ചിട്ടുള്ള ഭക്ഷണം, പാനീയം  (സഭാപ്രസംഗി 9:7), വസ്ത്രം,  സുഗന്ധം  (വാക്യം 8), വിവാഹം (വാക്യം 9) എല്ലാ നല്ല ദാനങ്ങളും ഉൾപ്പടെയുള്ള നല്ല കാര്യങ്ങൾ പൂർണമായി അനുഭവിച്ചുകൊണ്ട് പരമാവധി സാദ്ധ്യമായ അർത്ഥത്തിൽ ജീവിയ്ക്കുക - അതിൽ സെല്ലോ എങ്ങനെ കളിക്കാം എന്ന് പഠിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ടാകാം! 

രണ്ടാമതായി, തന്റെ ശുപാർശ ശുഷ്കാന്തിയോടെയുള്ള പ്രവൃത്തി എന്നതായിരുന്നു (വാക്യം 10). ജീവിതം പൂർണ്ണമായും അവസരങ്ങളുടേതാകുന്നു, അതുകൊണ്ടുതന്നെ എപ്പോഴും അധിക ജോലികൾ ചെയ്യേണ്ടിയിരിക്കുന്നു. ദൈവം തരുന്ന അവസരങ്ങളിൽ പ്രവൃത്തിയ്ക്ക് മുൻഗണന കൊടുത്തുകൊണ്ട് അവനെ  സേവിപ്പാനുള്ള നമ്മുടെ താലന്തുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനു തന്റെ ജ്ഞാനം അന്വേഷിച്ചുകൊണ്ട് നാം നേട്ടം കൊയ്യണം.

ദൈവത്തിൽ നിന്നുള്ള അതിശയകരമായ ദാനമാകുന്നു ജീവിതം. നാം തന്റെ അനുഗ്രഹങ്ങളിലും, തനിയ്ക്കായുള്ള നമ്മുടെ സേവനങ്ങളിലും ആനന്ദിക്കുമ്പോൾ തന്നെ നാം ബഹുമാനിയ്ക്കുന്നു.

അപമാനത്തില്നിന്ന് ബഹുമാനത്തിലേക്ക്

വീണ്ടും വര്‍ഷത്തിന്‍റെ ആ സമയത്താണ് കുടുംബം ഉത്സവ സമയം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. എന്നിരുന്നാലും ഞങ്ങളില്‍ ചിലര്‍ "കരുതലുള്ള" ചില ബന്ധുക്കളെ കണ്ടുമുട്ടുന്നതിനെ ഭയന്നിരുന്നു, കാരണം ഇപ്പോഴും വിവാഹിതരാകാത്തവരോ, മക്കളില്ലാത്തവരോ ആയവരോടുള്ള അവരുടെ ചോദ്യം, തങ്ങള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് അവരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

അനേക വര്‍ഷങ്ങളായി വിവാഹിതയായിട്ടും മക്കളില്ലാതിരുന്ന എലിശബെത്തിന്‍റെ പ്രയാസം ഊഹിച്ചുനോക്കൂ. അവളുടെ സംസ്കാരത്തില്‍, അത് ദൈവത്തിന്‍റെ അപ്രീതിയായി വ്യാഖ്യാനിക്കുകയും (1 ശമൂവേല്‍ 1:5-6 കാണുക) നിന്ദയായി കരുതുകയും ചെയ്തിരുന്നു. അതിനാല്‍ എലീശബെത്ത് നീതിയോടെ ജീവിച്ചവളായിരുന്നുവെങ്കിലും (ലൂക്കൊസ് 1:6) അവളുടെ അയല്ക്കാരും ബന്ധുക്കളും നേരെ തിരിച്ചായിരിക്കാം ചിന്തിച്ചിരുന്നത്.

ഇതൊക്കെയാണെങ്കിലും എലീശബെത്തും അവളുടെ ഭര്‍ത്താവും കര്‍ത്താവിനെ വിശ്വസ്തതയോടെ സേവിക്കുന്നതു തുടര്‍ന്നു. ഇരുവരും വയസ്സുചെന്നു വൃദ്ധരായപ്പോള്‍,  ഒരു അത്ഭുതം സംഭവിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു (വാ. 13). അവന്‍ തന്‍റെ പ്രീതി നമ്മോടു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു (വാ. 25). അവന്‍ താമസിക്കുന്നതായി തോന്നിയാലും അവന്‍റെ സമയം എല്ലായ്പ്പോഴും കൃത്യവും അവന്‍റെ ജ്ഞാനം എല്ലായ്പ്പോഴും തികവുറ്റതുമാണ്. എലീശബെത്തിനും അവളുടെ ഭര്‍ത്താവിനും ഒരു പ്രത്യേക സമ്മാനം ദൈവം കരുതിയിരുന്നു: മശിഹായുടെ മുന്നോടിയാകാന്‍ പോകുന്ന ഒരു ശിശു (യെശയ്യാവ് 40:3-5).

നിങ്ങള്‍ക്ക് ഒരു കാര്യം ഇല്ലാതിരിക്കുന്നു - യൂണിവേഴ്സിറ്റി ഡിഗ്രി, ജീവിത പങ്കാളി, ഒരു കുട്ടി, ഒരു ജോലി ഒരു ഭവനം - എന്നതുകൊണ്ട് നിങ്ങള്‍ അപര്യാപ്തനാണെന്നു തോന്നുന്നുണ്ടോ? എലീശബെത്തിനെപ്പോലെ അവനുവേണ്ടി വിശ്വസ്തതയോടെ ജീവിക്കുകയും അവനും അവന്‍റെ പദ്ധതിക്കുംവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. നമ്മുടെ സാഹചര്യങ്ങള്‍ എന്തായിരുന്നാലും, ദൈവം നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ഹൃദയം അവനറിയാം. അവന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു.

ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന കരം

എന്‍റെ സുഹൃത്തിനെ യുഎസില്‍ നിന്നുള്ള ഒരു മിഷനറി ദമ്പതികള്‍ ദത്തെടുക്കുകയും ഘാനയില്‍ വളരുകയും ചെയ്തു. ആ കുടുംബം അമേരിക്കയിലേക്ക് മടങ്ങി പോയിക്കഴിഞ്ഞ് അവന്‍ കോളേജില്‍ ചേര്‍ന്നു എങ്കിലും താമസിയാതെ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് മിലിറ്ററിയില്‍ ചേരാന്‍ ഒപ്പു വച്ചു. അതവന്‍റെ പഠനത്തിന് ആവശ്യമായ പണം നല്‍കുകയും ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ അവനു അവസരം നല്കുകയും ചെയ്തു. ഇതിലൂടെ എല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ദൈവം അവനെ ഒരുക്കുകയായിരുന്നു. ഇന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി ക്രിസ്തീയ സാഹിത്യം എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.

അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും താല്പര്യജനകമായ ഒരു കഥയുണ്ട്. അപസ്മാരത്തിനു കഴിച്ച മരുന്നിന്‍റെ ശക്തി മൂലം കോളേജിലെ ഒന്നാം വര്‍ഷത്തില്‍ തന്നെ കെമിസ്ട്രി പരീക്ഷയില്‍ അവള്‍ തോറ്റു. ശ്രദ്ധാപൂര്‍വ്വമുള്ള വിശകലനത്തിന് ശേഷം അമേരിക്കന്‍ ആംഗ്യ ഭാഷ പഠിക്കാന്‍ അവള്‍ തീരുമാനിച്ചു. അതവള്‍ക്കു കുറേക്കൂടി എളുപ്പമായി തോന്നി. ആ അനുഭവം അയവിറക്കിക്കൊണ്ട് അവള്‍ പറഞ്ഞു, "ഒരു വലിയ ഉദ്ദേശ്യത്തിനുവേണ്ടി ദൈവം എന്‍റെ ജീവിതത്തെ വഴിതിരിച്ചു വിടുകയായിരുന്നു." ഇന്ന് അവള്‍ കര്‍ത്താവിന്‍റെ ജീവിത-രൂപാന്തരീകരണ വചനത്തെ കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.

ദൈവം നിങ്ങളെ എങ്ങോട്ടാണു നയിക്കുന്നതെന്ന് നിങ്ങള്‍ ചിലപ്പോഴെങ്കിലും അത്ഭുതപ്പെടാറുണ്ടോ? നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പരമാധികാര കരത്തെക്കുറിച്ച് സങ്കീര്‍ത്തനം 139:16 സമ്മതിക്കുന്നു: "ഞാന്‍ പി

ണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തില്‍ എഴുതിയിരുന്നു." നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങളെ ദൈവം എപ്രകാരമാണ് ഉപയോഗിക്കുന്നതെന്നു നമുക്കറിഞ്ഞുകൂടാ, എങ്കിലും നമ്മെക്കുറിച്ചുള്ള എല്ലാം അവന്‍ അറിയുന്നുവെന്നും നമ്മുടെ ചുവടുകളെ അവന്‍ നിയന്ത്രിക്കുന്നുവെന്നും ഉള്ള അറിവില്‍ നമുക്കു വിശ്രമിക്കുവാന്‍ കഴിയും. അവന്‍റെ അതിശയ കരം മറഞ്ഞിരിക്കുന്നതായി തോന്നിയാലും, അവന്‍ ഒരിക്കലും അകന്നിരിക്കുന്നില്ല.